Thursday, December 12, 2024

HomeWorldകാബൂളിൽ ചാവേർ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു

കാബൂളിൽ ചാവേർ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു

spot_img
spot_img

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ താലിബാൻ സർക്കാറിലെ മന്ത്രി കൊല്ലപ്പെട്ടു. അഭയാർഥി കാര്യ മന്ത്രി ഖലീലുർറഹ്മാൻ ഹഖാനി ആണ് കൊല്ലപ്പെട്ടത്. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സ്ഫോടനത്തിൽ ഹഖാനിയുടെ ഏതാനും സഹപ്രവർത്തകരും ​കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹഖാനി ശൃംഖലയുടെ സ്ഥാപകാംഗമായ ജലാലുദ്ദീൻ ഹഖാനിയുടെ സഹോദരനാണ് ഖലീലുർറഹ്മാൻ. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത ബന്ധു കൂടിയാണിദ്ദേഹം.

2021ലാണ് താലിബാൻ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്തത്. യു.എസ്-നാറ്റോ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിനു പിന്നാലെയായിരുന്നു ഇത്. സ്ഫോടനത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് സംശയിക്കുന്നത്. അഫ്ഗാനലെ പലയിടങ്ങളിലും സിവിലിയൻമാരെയും വിദേശ പൗരൻമാരെയും താലിബാൻഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഐ.എസ് ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments