ജനീവ: ഒരു വർഷത്തിലേറെയായി മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാതെ ഗാസയിൽ തുടരുന്ന കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് യുഎന്നിൽ പ്രമേയം. ഗാസയിൽ ഇസ്രായേൽ തുടരുന്ന കണ്ണിൽച്ചോരയില്ലാത്ത വംശഹത്യ അവസാനിപ്പിക്കാൻ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ പൊതുസഭ. അടിയന്തര വെടി നിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ അംഗീകരിച്ചു.
193 അംഗങ്ങളുള്ള പൊതുസഭയിൽ ഇന്ത്യയടക്കം 158 രാജ്യങ്ങൾ വെടിനിർത്തലി നെ അനുകൂലിച്ചു. ഒമ്പത് രാജ്യങ്ങൾ എതിർ ത്തു. 13 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനി ന്നു. ഇസ്രായേൽ വിലക്കിയ യു.എൻ ഏജൻസി യായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഗസ്സയി ലെ സഹായ പ്രവർത്തനത്തെ പിന്തുണച്ചു പ്ര മേയത്തെ അനുകൂലിച്ച് 159 രാജ്യങ്ങൾ വോട്ട് ചെയ്തു. ഒമ്പത് അംഗങ്ങൾ എതിർത്തു. രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷമാണ് വോട്ടെടു പ്പ് നടത്തിയത്.