ഇസ്ലാമാബാദ്: രണ്ടാം തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കുമെതിരെ കുറ്റം ചുമത്തി പാകിസ്താൻ കോടതി.
റാവൽപിണ്ടിയിലെ അദിയാല ജയിലിൽ നടന്ന വാദം കേൾക്കലിന് ശേഷമാണ് പ്രത്യേക കോടതി ജഡ്ജ് ഷാറൂഖ് അർജുമന്ദ് കുറ്റം ചുമത്തിയത്. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് അന്വേഷണം നടത്തിയത്.
വിദേശ രാജ്യങ്ങളിൽനിന്ന് ലഭിച്ച പാരിതോഷികങ്ങൾ വിൽപന നടത്തിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. ഇദ്ദത് കേസിൽ കോടതി കുറ്റമുക്തരാക്കിയ ദിവസംതന്നെയാണ് തോഷഖാന കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്.