ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജനായ പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭാര്യ അറസ്റ്റിലായി. ബാബൂ കെയ്ടെക്സ് എന്നറിയപ്പെടുന്ന അഷ്റഫ് കാദറിനെ (47) തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയ ഭാര്യ ഫാത്തിമ ഇസ്മായിലാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രിട്ടോറിയയില്‍ ബിസിനസ് സ്ഥാപനത്തിന്റെ പരിസരത്ത് നിന്നാണ് അഷ്റഫ് കാദറിനെയും ഫാത്തിമ ഇസ്മായിലിനെയും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച അഷ്റഫ് കാദറിനെ സുരക്ഷിതനായി രക്ഷപ്പെടുത്തിയിരുന്നു.