Thursday, January 23, 2025

HomeWorldമിഖായേൽ കവലാഷ്‌വിലി ജോർജിയയുടെപ്രസിഡന്റ്

മിഖായേൽ കവലാഷ്‌വിലി ജോർജിയയുടെപ്രസിഡന്റ്

spot_img
spot_img

ടിബിലിസി : മിഖായേൽ കവലാഷ്‌വിലി ജോർജിയയുടെപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്ബോൾ താരo കൂടിയാായ്മിഖായേൽ കവലാഷ്‌വിലി . ഒക്ടോബർ 26നു നടന്ന തിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ കവലാഷ്‌വിലിയുടെ ജോർജിയൻ ഡ്രീം പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു.

റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമാണ് ജോർജിയൻ ഡ്രീം.മാഞ്ചസ്‌റ്റർ സിറ്റി മുൻ സ്ട്രൈക്കറായ കവലാഷ്‌വിലി (53) 2016 മുതൽ പാർലമെൻ്റ് അംഗമാണ്.2008 ൽ റഷ്യൻ ആക്രമണത്തെത്തുടർന്ന് ജോർജിയയുടെ ഭാഗമായിരുന്ന ദക്ഷിണ ഒസേഷ്യയയും അബ്ഖാസിയയും റഷ്യൻ നിയന്ത്രണത്തിലായിരുന്നു. യൂറോപ്യൻ അനുകൂല ഭരണമായിരുന്നു കഴിഞ്ഞ 6 വർഷമായി ജോർജിയയിൽ. 2023 ൽ യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് കാൻഡിഡേറ്റ് പദവി നൽകിയിരുന്നു. എന്നാൽ, ഉപാധിയായി നിർദേശിച്ചിരുന്ന വ്യവസ്‌ഥകൾ പാലിക്കാതിരുന്നതിനാൽ കഴിഞ്ഞ ജൂണിൽ സാമ്പത്തികസഹായം നിർത്തലാക്കി. യൂറോപ്യൻ യൂണിയൻ അംഗത്വ ശ്രമം കഴിഞ്ഞ മാസം ജോർജിയൻ ഡ്രീം സസ്പെൻഡ് ചെയ്തിരുന്നു..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments