Sunday, February 23, 2025

HomeNewsIndiaഅടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാം: വമ്പൻ പ്രഖ്യാപനവുമായി റഷ്യ

അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാം: വമ്പൻ പ്രഖ്യാപനവുമായി റഷ്യ

spot_img
spot_img

മോസ്കോ: ഇന്ത്യയിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി വമ്പൻ പ്രഖ്യാപനവുമായി റഷ്യ. അടുത്ത വർഷം മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റു തടസങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വിസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്.

വിസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണിൽ റഷ്യയും ഇന്ത്യയും ചർച്ച നടത്തിയിരുന്നു. തുടർന്ന് വിസ രഹിത ഗ്രൂപ് ടൂറിസ്ററ് എക്സ്ചേഞ്ചുകൾ അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രധാനമായും ബിസിനസ്, ജോലി ആവശ്യങ്ങൾക്കാണ് ഇന്ത്യക്കാർ റഷ്യ സന്ദർശിക്കുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. 2024ൻ്റെ ആദ്യ പകുതിയിൽ 28,500 ഇന്ത്യൻ സഞ്ചാരികൾ മോസ്‌കോ സന്ദർശിച്ചതായി മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റി ചെയർമാൻ എവ്‌ജെനി കോസ്‌ലോവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് അധികം സന്ദര്‍ശകരാണ് ഇത്തവണയെത്തിയത്.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments