Monday, December 16, 2024

HomeWorldഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം

spot_img
spot_img

മോസ്‌കോ: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി റഷ്യ. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ റഷ്യ സന്ദർശിക്കാം. ഇന്ത്യയിൽനിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാവുന്ന സൗകര്യമാണ് റഷ്യ ഒരുക്കിയിരിക്കുന്നത്.

2025 മുതല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാം. വിസ നേടുന്നതുമായി ബന്ധപ്പെട്ട ചെലവുകളും മറ്റ് തടസങ്ങളും ഒഴിവാക്കി യാത്ര സുഗമമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാവാനായി. നിലവില്‍ വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്.

വിസ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയും ഇന്ത്യയും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് വിസ രഹിത ഗ്രൂപ് ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

ബിസിനസ്, ജോലി ആവശ്യങ്ങള്‍ക്കാണ് ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇ-വിസ എടുക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് സാധാരണയായി നാല് ദിവസമെടുക്കും. 2024ന്റെ ആദ്യ പകുതിയില്‍ 28,500 ഇന്ത്യന്‍ സഞ്ചാരികളാണ് മോസ്‌കോ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവില്‍ 62 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.

നിലവിൽ നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, മാലദ്വീപ്, മക്കാവു, മൗറീഷ്യസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്, ഡൊമിനിക്ക, ഒമാൻ, തായ്‍ലൻഡ്, ട്രിനിനാഡ് ആൻഡ് ടൊബാഗോ, ബാർബഡോസ്, എൽ സാൽവദോർ, ഇന്തോനേഷ്യ, ഗാബോൺ, സെനഗൽ, കസാഖ്സ്താൻ, സെയ്ന്റ് കിറ്റ്സ്, മലേഷ്യ, അംഗോള, ജമൈക്ക, ഹെയ്തി, ബുറുണ്ടി, ഇറാൻ, കുക്ക് ഐലൻസ്, ഫിജി, ഗ്രെനഡ, കിരിബാത്തി, മൈക്രോനേഷ്യ, റുവാണ്ട എന്നീ 30 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂട്ടി വിസയെടുക്കാതെ പോകാൻ കഴിയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments