ബർലിൻ : ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. ഇതോടെ പ്രസിഡന്റ് പാർലമെന്റ് പിരിച്ചു വിടും.. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചത്. ഇനി പാർലമെന്റ് പിരിച്ചുവിടാൻ ഷോൾസിന് പ്രസിഡന്റിനോട് ആവശ്യപ്പെടാം. തുടർന്ന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കണമെന്നാണു വ്യവസ്‌ഥ. ഇതനുസരിച്ച് ഫെബ്രുവരിയിൽ നിരഞ്ഞെടുപ്പു നടക്കും.