തിബിലിസി: ജോർജിയയിലെ പർവതമേഖലയായ ഗുദൗരിയിലുള്ള റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരെല്ലാം ഇന്ത്യൻ റസ്റ്റോറന്റിലെ ജീവനക്കാരാണ്.
വെള്ളിയാഴ്ച രാത്രി ബെഡ്റൂമുകൾക്കടുത്ത് വൈദ്യുതി ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽനിന്നുള്ള പുക ശ്വസിച്ചാകാം മരണമെന്നാണ് അനുമാനം. മൃതദേഹങ്ങളിൽ പരിക്കുകളില്ല.
12 പേരിൽ ഒരാൾ ജോർജിയക്കാരനാണെന്നും വാർത്തയുണ്ട്. മരിച്ചവരുടെ വിവരങ്ങൾക്കായി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അവിടത്തെ ഇന്ത്യൻ എംബസി അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് ഫോറൻസിക് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.