ബെയ്ജിംഗ്: ബഹിരാകാശ നടത്തത്തിൽ അ മേരിക്കയുടെ റിക്കാർഡ് ചൈന തകർത്തു. ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ പേടത്തിലുള്ള ലോംഗ് ലിംടോംഗ്, കായി ഷുസെ എന്നീ ബഹിരാകാശ യാത്രികർ ഒൻപ തു മണിക്കൂർ പേടകത്തിനു പുറത്തു ചെലവ ഴിച്ചതോടെയാണ് റിക്കാർഡിന് ഉടമകളായത്.
അമേരിക്കയുടെ ജയിംസ് വോസ്, സൂസൻ ഹെംസ് എന്നീ ബഹിരാകാശ സഞ്ചാരികൾ 2021 ൽ സ്ഥാപിച്ച എട്ടുമണിക്കൂർ 56 സെക്കൻ ഡ് റിക്കാർഡാണ് ഇവർ മറികടന്നത്.