Thursday, January 23, 2025

HomeWorldസിറയയ്‌ക്കെതിരായ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിക്കണം, സിറിയ ലോകമസമാധാനത്തിന് ഭീഷണിയാവില്ല: അല്‍ ജുലാനി

സിറയയ്‌ക്കെതിരായ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിക്കണം, സിറിയ ലോകമസമാധാനത്തിന് ഭീഷണിയാവില്ല: അല്‍ ജുലാനി

spot_img
spot_img

ഡമാസ്‌കസ്: ലോകസമാധാനത്തിന് സിറിയ ഒരിക്കലും ഭീഷണിയാവില്ലെന്നു വിമത നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമത സംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ തലവന്റെ പ്രതികരണം. ലോകരാജ്യങ്ങള്‍ സിറിയയ്ക്ക് എതിരായ ഉപരോധം പിന്‍വലിക്കണം. ഉപരോധങ്ങള്‍ മുന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന്റെ ഭരണ കാലത്ത് നിലവില്‍ വന്നതാണ്. അത് പുതിയ ഭരണകൂടത്തിന്റെ കാലത്തും തുടരുന്നത് ശരിയല്ലെന്ന് ജൂലാനി പറഞ്ഞു.

എച്ച്ടിഎസിനെ തീവ്രവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ജൂലാനി ആവശ്യപ്പെട്ടു. സിറിയയെ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെ ആക്കില്ല. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ തടയില്ല. സിറിയയില്‍ വിമതര്‍ ഭരിക്കുന്ന ഇദ്ലിബില്‍ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍വ്വകലാശാലകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പഠിക്കുന്നു. നിയമ വിദഗ്ധരുടെ ഒരു സമിതി രാജ്യത്തിനായി പുതിയ ഭരണഘടനാ ഉണ്ടാക്കും എന്നും ജൂലാനി വ്യക്തമാക്കി.വെറും രണ്ടാഴ്ച കൊണ്ടാണ് സിറിയയിലെ സര്‍ക്കാര്‍ നിലംപൊത്തിയത്. നവംബര്‍ 27 -നാണ് വിമതര്‍ ആക്രമണം തുടങ്ങിയത്. ആദ്യം അലെപ്പോ, ദരാ, പിന്നെ ഹമാ, ഹോംസ്, അവസാനം ദമാസ്‌കസ്. പിന്നെ കേട്ടത് ബാഷര്‍ അല്‍ അസദ് അധികാരം കൈമാറി രാജ്യം വിട്ടു എന്നാണ്. സര്‍ക്കാര്‍ സൈന്യത്തിലെ കരാറിലെത്തിയ അംഗങ്ങള്‍ യുദ്ധം ചെയ്യാന്‍ പോലും വിസമ്മതിച്ചു. യൂണിഫോം അഴിച്ചുവച്ച് അവരും പോയി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments