Thursday, January 23, 2025

HomeWorldപാർലമെന്റിൽ ആരോഗ്യ ചർച്ചക്കിടെ ഇ- സിഗരറ്റ് വലിച്ച് കൊളംബിയൻ എം.പി

പാർലമെന്റിൽ ആരോഗ്യ ചർച്ചക്കിടെ ഇ- സിഗരറ്റ് വലിച്ച് കൊളംബിയൻ എം.പി

spot_img
spot_img

ബഗോട്ട: ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ശക്തമായ ചർച്ച പാർലമെന്റിൽ നടക്കുന്നതിനി ഇലക്ട്രോണിക് സിഗരറ്റ് വലിച്ച് കൊളംബിയൻ എം.പി. ഇത് ക്യാമറിയിൽ പതിയുകയും വിവാദമാകുകയും ചെയ്തു.ഗ്രീൻ അലയൻസ് പാർട്ടിയുടെ എം.പിയായ കാത്ത ജുവിയാനോയാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് എം.പി രംഗത്തിത്തിയിട്ടുണ്ട്.

പാർലമെന്റിൽ രാജ്യത്തിൻ്റെ ആരോഗ്യ നയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയായിരുന്നു. ചർച്ചക്കിടെ, വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ് വലിക്കൽ) ചെയ്യുകയായിരുന്ന എം.പി ക്യാമറ തന്റെ നേർക്ക് തിരിഞ്ഞെന്ന് മനസ്സിലായതോടെ ഇത് ചുണ്ടിൽനിന്ന് മാറ്റി. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പാർലമെന്റ് ചേംബറുകൾ ഉൾപ്പെടെ കൊളംബിയയിലെ സർക്കാർ കെട്ടിടങ്ങളിൽ പുകവലിയും വാപ്പിങ്ങും നിരോധിച്ചതാണ്.തെറ്റ് താൻ മനസിലാക്കുന്നുവെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കാത്തി എക്സിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments