Monday, December 23, 2024

HomeWorldടിക്ടോക്കിലൂടെ ഉണ്ടായ തർക്കം, 14കാരനെ സഹപാഠി കുത്തിക്കൊന്നു; ടിക്ടോക് നിരോധിച്ച് അൽബേനിയ

ടിക്ടോക്കിലൂടെ ഉണ്ടായ തർക്കം, 14കാരനെ സഹപാഠി കുത്തിക്കൊന്നു; ടിക്ടോക് നിരോധിച്ച് അൽബേനിയ

spot_img
spot_img

ടിരാന (അൽബേനിയ): 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിനു പിന്നാലെ സമൂഹമാധ്യമമായ ടിക്ടോക് ഒരു വർഷത്തേക്കു നിരോധിച്ച് യൂറോപ്യൻ രാജ്യമായ അൽബേനിയ. കഴിഞ്ഞ മാസം ഇരുവരും തമ്മിൽ ടിക്ടോക്കിലൂടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു വ്യക്തമായതോടെയാണു നടപടി. ഒട്ടേറെ കുട്ടികൾ കൊലപാതകത്തെ ടിക്ടോക്കിലൂടെ പിന്തുണയ്ക്കുകയും ചെയ്തു. നിരോധനം അടുത്ത വർഷമാദ്യം നിലവിൽ വരും.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടിക്ടോക് അറിയിച്ചു. ഇരു വിദ്യാർഥികൾക്കും ടിക്ടോക്കിൽ അക്കൗണ്ട് ഇല്ലെന്നാണ് ഇവരുടെ വാദം. ഫ്രാൻസ്, ജർമനി, ബൽജിയം എന്നീ രാജ്യങ്ങളും കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഓസ്ട്രേലിയ 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments