മോസ്കോ: റഷ്യൻ ഉപദ്വീപായ കംഛട്‌കയിൽ മഞ്ഞു മൂടിയ പ്രദേശത്തു ദിവസങ്ങൾക്ക് മുൻപു കാണാതായ മൂന്നു പേരെയും രക്ഷപ്പെടുത്തിയെന്നു റഷ്യൻ സർക്കാർ അറിയിച്ചു. വ്യാഴാഴ്‌ച മിൽക്കോവയിൽ നിന്നു ഒസോറയിലേക്കു പോയ ചെറുവിമാനത്തിലെ രണ്ട് ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അപകടത്തിൽ പെട്ടത്. ചരക്കുമായി പോയ വിമാനത്തിൽ മഞ്ഞടിഞ്ഞു കൂടിയതിനെ തുടർന്നു വേഗം നഷ്ടപ്പെട്ടതിനാൽ ഒരു പർവതത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. 3 പേരെയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
മഞ്ഞിൽ കുടുങ്ങിയ വിമാന ജീവനക്കാരേയും യാത്രക്കാരനെയും രക്ഷിച്ചു
RELATED ARTICLES