ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ ഹവായ് അഗ്നി പര്‍വതം തിങ്കളാഴ്ച്ച വീണ്ടും പൊട്ടി. അഗ്നി പര്‍വതം പൊട്ടിത്തെറിച്ച ലാവ 400 ഏക്കര്‍ ഭൂമി പൂര്‍ണമായി മൂടി.
തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് അഗ്നിപര്‍വതം പൊട്ടാന്‍ തുടങ്ങിയതെന്നു ഹവായിയന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണ കേന്ദ്രത്തിലെ പ്രധാന ശാസ്ത്രജ്ഞനായ കെന്‍ ഹോണ്‍ പറഞ്ഞു.
ജല നീരാവി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ ഹാനികരമായ മിശ്രിതം – അഗ്‌നിപര്‍വ്വതത്തിന്റെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചു. അഗ്‌നിപര്‍വ്വത പുകമഞ്ഞ് രൂക്ഷമാകാന്‍ ഇടയുള്ളതിനാല്‍ സമീപ വാസികള്‍ വീടിനുള്ളില്‍ തന്നെ കഴിയണം.
മൂന്നര മണിക്കൂറോളം നേരം അഗ്നി പര്‍വതത്തില്‍ ചെറുതും വലുതുമായ പൊ
ട്ടിത്തെറികള്‍ സംഭവിച്ചു.
ബിഗ് ഐലന്‍ഡിലെ ഹവായ് അഗ്‌നിപര്‍വ്വത 1983 മുതല്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പ് ഏറ്റവും ഒടുവില്‍ സ്‌ഫോടനം ഉണ്ടായത് ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലായിരുന്നു.
ഹവായ് അഗ്നിപര്‍വതം പൊട്ടി: 400 ഏക്കറില്‍ ലാവ പടര്‍ന്നു
RELATED ARTICLES