Thursday, February 6, 2025

HomeWorldജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്

ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്

spot_img
spot_img

ഇസ്ല‌ാമാബാദ്:   ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവനും പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരനുമായ മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്.  ദേശീയമാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലായിരുന്ന അസ്ഹറിനെ ആരോഗ്യാവസ്‌ഥ മോശമായതിനെത്തുടർന്ന് പാക്കിസ്ഥാനിലെ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് വിവരം.

1999ലെ കാണ്ടഹാർ വിമാന റാഞ്ചലിൽ ബന്ദികളെ വിട്ടുകിട്ടുന്നതിനു പകരമായി ഇന്ത്യയ്ക്ക് വിട്ടുനൽകേണ്ടി വന്ന ഭീകരനാണ് മസൂദ് അസ്ഹർ. പാർലമെന്റിനു നേരെ 2001ൽ നടന്നആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്. 2016ലെ പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങി ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായും പ്രവർത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments