കീവ്: കുർസ്‌ക് മേഖലയിൽ റഷ്യക്കു വേണ്ടി ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആൾ നാശമുണ്ടായതായി യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസി .നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിൽ നിരവധി സൈനീകർ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻ സിയായ ജി.യു.ആർ അറിയിച്ചു. കുടിവെള്ള ക്ഷാമം ഉൾപ്പെടെ സൈന്യം നിരവധി പ്രതിസന്ധി നേരിടുന്നതായും ജി.യു.ആർ വ്യക്ത മാക്കി. യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ യുക്രെയ്ന് വൻ സാമ്പത്തിക, സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നാശത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പു റത്തുവരുന്നത്.
കുർസ്ക്മേഖലയിലെ ഏറ്റുമുട്ടലിനിടെ 3000ത്തോളം ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോ ളോദിമിർ സെലൻസ്‌കി കഴിഞ്ഞദിവസം പറ ഞ്ഞിരുന്നു. മൂന്ന് വർഷമായി തുടരുന്ന യുദ്ധ ത്തിൽ റഷ്യയെ സഹായിക്കാൻ 12,000 സൈനി കരെ ഉത്തര കൊറിയ വിന്യസിച്ചെന്നാണ് വിവരം