ചൈനയിലെ ഫ്യൂണറല്‍ ഹോമിലേക്ക് മോര്‍ച്ചറി മാനേജറെ തേടിയുള്ള പരസ്യം സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നു. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ റുഷാനില്‍ സ്ഥിതി ചെയ്യുന്ന ഫ്യൂണറല്‍ ഹോമിലേക്കാണ് മാനേജറെ തേടി പരസ്യം നല്‍കിയിരിക്കുന്നത്. മാസം 25,000 രൂപ(2,200 യുവാന്‍) ശമ്പളമായി ലഭിക്കും. ജോലി വളരെ ലളിതമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ കേട്ടോ, ഒരു നിബന്ധന കൂടി കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. അഭിമുഖത്തിന് യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ഥികള്‍ തണുത്തുറഞ്ഞ മോര്‍ച്ചറിയില്‍ 10 മിനിറ്റില്‍ നില്‍ക്കണമെന്നാണ് നിബന്ധന.
റുഷാനിലെ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ഈ പരസ്യം പങ്കുവെച്ചത്. അപേക്ഷകര്‍ റുഷാനിലെ സ്ഥിരം താമസക്കാരനായിരിക്കണം. 24 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള സന്നദ്ധത, പുരുഷനായിരിക്കണം, പ്രായം 45 വയസ്സിന് താഴെ എന്നിവയാണ് മറ്റ് നിബന്ധനകള്‍. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരിക്കണം എന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നവര്‍ 70 യുവാന്‍(816 രൂപ) പരീക്ഷാ ഫീസും നല്‍കണം.
മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ്. മോര്‍ച്ചറി റൂം ടെസ്റ്റ്, പലഘട്ടങ്ങളായുള്ള അഭിമുഖം, പരിശോധനകള്‍, വൈദ്യ പരിശോധന, ആറ് മാസത്തെ പ്രൊബേഷന്‍ എന്നീ കടമ്പകളെല്ലാം കടക്കണം. എന്നാല്‍, ഇത് സ്ഥിര ജോലിയാണെന്നതിന് കമ്പനി ഉറപ്പൊന്നും നല്‍കുന്നില്ല.
ജോലിക്കായുള്ള നിബന്ധനകള്‍ പാലിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് റുഷാന്‍ ഫ്യൂണറല്‍ സര്‍വീസസ് സെന്ററിന്റെ പ്രതിനിധി പറഞ്ഞു. മോര്‍ച്ചറിയില്‍ പത്ത് മിനിറ്റ് ചെലവഴിക്കണമെന്ന നിബന്ധന ഒരു പരീക്ഷണ രീതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.’’ കാരണം, ചില ആളുകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ നില്‍ക്കുന്നതിന് ഭയം ഉണ്ടാകാറുണ്ട്. പത്ത് മിനിറ്റിലധികം സമയം മോര്‍ച്ചറിയില്‍ തുടരാന്‍ കഴിയുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് ആവശ്യം,’’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ നിയമ പ്രക്രിയയുടെ ധാര്‍മികതയെ ചിലര്‍ വിദഗ്ധര്‍ ചോദ്യം ചെയ്തു. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം മാനേജ്‌മെന്റ് പ്രൊഫഷണലായ വാങ് ഈ പരീക്ഷ അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ‘‘ഇത്തരം പ്രക്രിയ ഉദ്യോഗാര്‍ത്ഥിയുടെ മാനസികമായ ബലം വിലയിരുത്താന്‍ സഹായിച്ചേക്കാം. എന്നാല്‍, ഇത് അനീതിയാണ്. പകരം പ്രൊഫഷണല്‍ രീതിയിലുള്ള സൈക്കോളജിക്കല്‍ പരീക്ഷകളോ ഇന്റേണ്‍ഷിപ്പുകളോ ബദലായി നടത്താവുന്നതാണ്,’’ അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ്. മോര്‍ച്ചറി റൂം ടെസ്റ്റ്, പലഘട്ടങ്ങളായുള്ള അഭിമുഖം, പരിശോധനകള്‍, വൈദ്യ പരിശോധന, ആറ് മാസത്തെ പ്രൊബേഷന്‍ എന്നീ കടമ്പകളെല്ലാം കടക്കണം. എന്നാല്‍, ഇത് സ്ഥിര ജോലിയാണെന്നതിന് കമ്പനി ഉറപ്പൊന്നും നല്‍കുന്നില്ല.
ജോലിക്കായുള്ള നിബന്ധനകള്‍ പാലിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് റുഷാന്‍ ഫ്യൂണറല്‍ സര്‍വീസസ് സെന്ററിന്റെ പ്രതിനിധി പറഞ്ഞു. മോര്‍ച്ചറിയില്‍ പത്ത് മിനിറ്റ് ചെലവഴിക്കണമെന്ന നിബന്ധന ഒരു പരീക്ഷണ രീതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.’’ കാരണം, ചില ആളുകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ നില്‍ക്കുന്നതിന് ഭയം ഉണ്ടാകാറുണ്ട്. പത്ത് മിനിറ്റിലധികം സമയം മോര്‍ച്ചറിയില്‍ തുടരാന്‍ കഴിയുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് ആവശ്യം,’’ അദ്ദേഹം പറഞ്ഞു
അതേസമയം, ഈ നിയമ പ്രക്രിയയുടെ ധാര്‍മികതയെ ചിലര്‍ വിദഗ്ധര്‍ ചോദ്യം ചെയ്തു. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം മാനേജ്‌മെന്റ് പ്രൊഫഷണലായ വാങ് ഈ പരീക്ഷ അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. ‘‘ഇത്തരം പ്രക്രിയ ഉദ്യോഗാര്‍ത്ഥിയുടെ മാനസികമായ ബലം വിലയിരുത്താന്‍ സഹായിച്ചേക്കാം. എന്നാല്‍, ഇത് അനീതിയാണ്. പകരം പ്രൊഫഷണല്‍ രീതിയിലുള്ള സൈക്കോളജിക്കല്‍ പരീക്ഷകളോ ഇന്റേണ്‍ഷിപ്പുകളോ ബദലായി നടത്താവുന്നതാണ്,’’ അദ്ദേഹം പറഞ്ഞു.
ഇതിനിടെ ചൈനയിലെ ശവസംസ്‌കാര സേവന വിപണി വികസിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ ഇത് 169.5 ബില്ല്യണ്‍ യുവാന്‍ ആയിരുന്നു. 2022 ആയപ്പോഴേക്കും ഇത് 310.ബില്ല്യണ്‍ യുവാന്‍ ആയി വളര്‍ന്നതായി സിയാന്‍ കണ്‍സട്ടിംഗ് പറയുന്നു.