ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ഇന്നു ശസ്ത്രക്രിയ .പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് അദ്ദേഹo വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്‌ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്‌ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മാർച്ചിൽ ബെന്യമിൻ നെതന്യാഹു ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഡോക്ടർമാർ നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്‌മേക്കർ ഘടിപിചിരുന്നു.