Friday, March 14, 2025

HomeWorldAsia-Oceaniaഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജിനു സ്വീകരണം നല്‍കി

ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജിനു സ്വീകരണം നല്‍കി

spot_img
spot_img

കുവൈറ്റ് : സുവര്‍ണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷനും ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ വൈദികനും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്ജ് കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയുടെ ഗവേണിങ് ബോഡി മെമ്പര്‍, ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അച്ചനു, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരിയും, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാര്‍ ബസേലിയോസ് മൂവ്‌മെന്റ് വൈസ് പ്രസിഡണ്ട് ഷാജി വര്‍ഗ്ഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറാര്‍ ഷൈന്‍ ജോര്‍ജ്ജ്, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ബിനു ബെന്ന്യാം എന്നിവരുടെ നേതൃത്വത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ് നല്‍കി.

2024 മാര്‍ച്ച് 17, 18, 20, 21 തീയതികളില്‍ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വൈകിട്ട് 6.30 മുതലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments