ടെൽ അവീവ്: ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആക്രമണത്തിന് പിന്തുണ നൽകിയത് തെറ്റായിപ്പോയെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനായ മർസൂഖ്, ന്യൂയോർക്ക് ടൈംസിനോടാണ് ഇങ്ങനെ പറഞ്ഞത്.
ഇസ്രയേൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1200ൽ ഏറെ പേരെയാണ് അന്ന് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 40,000 പേർ കൊല്ലപ്പെട്ടതിന് പുറമേ ഇസ്മായേൽ ഹനിയ, യഹിയ സിൻവാർ തുടങ്ങിയ ഹമാസ് നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതായും ഹമാസ് വൃത്തങ്ങൾ പറയുന്നു.