Sunday, June 1, 2025

HomeWorldAsia-Oceaniaഎച്ച്ഐവി പരിശോധനാ ഫലം വ്യക്തമല്ലെന്ന റിപ്പോർട്ടുമായി കുവൈറ്റിൽ പ്രവേശനമില്ല

എച്ച്ഐവി പരിശോധനാ ഫലം വ്യക്തമല്ലെന്ന റിപ്പോർട്ടുമായി കുവൈറ്റിൽ പ്രവേശനമില്ല

spot_img
spot_img

കുവൈത്ത് സിറ്റി: എയ്ഡ്സ് (എച്ച്ഐവി ) ആന്‍റിബോഡി പരിശോധനാ ഫലങ്ങൾ നിർണയിക്കാൻ  സാധിക്കാത്തത് എന്നാണ് ഫലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ, റെസിഡൻസി അപേക്ഷകരെയും പുതിയതായി എത്തുന്നവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഇത് സംബന്ധിച്ച  നിർദ്ദേശം  കുവൈത്ത് ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു അങ്ങനെയുള്ള വ്യക്തികളെ മെഡിക്കലി അൺഫിറ്റ് ആയി കണക്കാക്കും. 

 എച്ച്ഐവി സ്ഥിരീകരിക്കുന്നതിന് പിസിആർ പരിശോധന ഒരു ബദലായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകരം, അന്തിമ ഫലം നിർണ്ണയിക്കാൻ വ്യക്തികൾ രണ്ട് അധിക ആന്‍റിബോഡി പരിശോധനകൾക്കും വൈറസിന്റെ രണ്ട് വിഭാഗങ്ങൾക്കുമായി രണ്ട് പിസിആർ പരിശോധനകൾക്കും വിധേയരാകണം.

 തൊഴിലാളികളുടെ ആരോഗ്യ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പൊതുജനാരോഗ്യം ഏറ്റവും ഉയർന്ന മുൻഗണനയാണെന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനും വൈദ്യശാസ്ത്രപരമായ കൃത്യത ഉറപ്പാക്കുന്നതിനും എല്ലാ പരിശോധനകളും അംഗീകൃത നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments