ഹമീന്‍ലിന: ഫിന്‍ലന്‍ഡിലെ ഹമീന്‍ലീന നഗരസഭ കൗണ്‍സിലിന്റെ ചെയര്‍മാനായി രഞ്ജിത് കുമാര്‍ പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഈ രാജ്യത്തു ഒരു വിദേശി ഈ പദവി വഹിക്കുന്നത്.
കഴിഞ്ഞ തവണ ഹമീന്‍ലീന നഗരസഭയിലെ ക്യാബിനറ്റ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. വരും കാലയളവില്‍ കമ്മറ്റി അംഗങ്ങളുടെ ഇടയിലെ പ്രവര്‍ത്തനങ്ങളും വിശ്വാസവും കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുമെന്ന് രഞ്ജിത് അഭിപ്രായപ്പെട്ടു.
സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹമീന്‍ലിന മുനിസിപ്പാലിറ്റിയില്‍ അഞ്ചാം തവണയും ജനവിധി തേടിയ രഞ്ജിത് കുമാര്‍, മിന്നുന്ന വിജയമാണു ഇത്തവണയും നേടിയത്. 2001ലാണ് ഇദ്ദേഹം ഫിന്‍ലന്‍ഡിലെത്തിയത്. ഇവിടെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന രഞ്ജിത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. സ്വന്തമായി കഫെയും നടത്തുന്നുണ്ട്. പ്രസംഗങ്ങളിലും വേദികളിലുമൊന്നും അദ്ദേഹത്തെ അധികം കാണാറില്ല. സാധാരണക്കാരുടെ ഇടയിലാണ് പ്രവര്‍ത്തനങ്ങള്‍. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകനായ രഞ്ജിത് 2008 മുതല്‍ ഹമീന്‍ലിനയില്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്. ഭാര്യ മിന്ന ഇക്ലോഫ്.
ഏപ്രില്‍ പതിമൂന്നിനായിരുന്നു ഫിന്‍ലന്‍ഡില്‍ മുനിസിപ്പല്‍, കൗണ്ടി തിരഞ്ഞെടുപ്പുകള്‍ നടന്നത്.