Sunday, September 8, 2024

HomeWorldAsia-Oceaniaഓസ്‌ട്രേലിയയില്‍ കുഞ്ഞുങ്ങളെ കയറ്റിയ പ്രാം റെയില്‍വേ ട്രാക്കിലേക്ക് പതിച്ചു; ട്രയിന്‍ തട്ടി ഇന്ത്യക്കാരനായ പിതാവിനും ഒരു...

ഓസ്‌ട്രേലിയയില്‍ കുഞ്ഞുങ്ങളെ കയറ്റിയ പ്രാം റെയില്‍വേ ട്രാക്കിലേക്ക് പതിച്ചു; ട്രയിന്‍ തട്ടി ഇന്ത്യക്കാരനായ പിതാവിനും ഒരു കുഞ്ഞിനും ജീവന്‍ നഷ്ടമായി

spot_img
spot_img

സിഡ്നി: സിഡ്നിയില്‍ പ്രാം റെയില്‍വേ ട്രാക്കിലേക്ക് ഉരുണ്ടു വീണ് ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ പിതാവിന്റെയും ഒരു കുഞ്ഞിന്റെയും ജീവനുകള്‍ നഷ്ടമായി. പൂനെയില്‍ നിന്നുള്ള 40 കാരനായ ആനന്ദ് റണ്‍വാളും ഇദ്ദേഹത്തിന്റെ രണ്ടു വയസുള്ള ഇരട്ട കുഞ്ഞുങ്ങളില്‍ ഒരാളുമാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ഓസ്‌ട്രേലിയയിലെ സിഡ്നി കാള്‍ട്ടണ്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കുടുംബം ഇറങ്ങിയപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഇരുത്തിയിരുന്ന പ്രാമില്‍ നിന്ന് കൈ അബദ്ധത്തില്‍ വിട്ടതോടെ പ്രാം പ്ലാറ്റ്‌ഫോമിലൂടെ ഉരുണ്ട് നീങ്ങി ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ പിതാവ് കുട്ടികളെ രക്ഷിക്കാന്‍ ട്രാക്കിലേക്ക് എടുത്തുചാടി. ഇതേസമയം പാളത്തിലൂടെ എത്തിയ ട്രെയിനിന്റെ അടിയില്‍പെട്ടാണ് പിതാവും കുഞ്ഞും മരിച്ചത്.

ഇടിച്ച ട്രെയിന് കാള്‍ട്ടണില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. അപകട വിവരം അറിഞ്ഞ് മിനിറ്റുകള്‍ക്കകം റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസിന് ട്രെയിനിന്റെ അടിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ട്രെയിനിനടിയിലൂടെ നുഴഞ്ഞ് കയറിയാണ് പൊലീസ് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ ട്രെയിനിനു മുന്നില്‍ അകപ്പെട്ട പിതാവും ഒരു മകളും മരണപ്പെടുകയായിരുന്നു.

ആനന്ദ് റണ്‍വാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കുടുംബസമേതം ഓസ്‌ട്രേലിയയില്‍ എത്തിയത്. നോര്‍ത്ത് സിഡ്നിയിലെ ഒരു ഐടി സ്ഥാപനത്തിലാണ് റണ്‍വാള്‍ ജോലി ചെയ്തിരുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞും അമ്മയും കാള്‍ട്ടണ്‍ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments