ധാക്ക: ബംഗ്ലാദേശില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് പുറമെ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു.
ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബംഗ്ലാദേശില്‍ ആഴ്ചയില്‍ ഒരു ദിവസം കൂടി സ്‌കൂളുകള്‍ അടയ്ക്കുകയും ഓഫീസ് സമയം കുറയ്ക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെട്രോള്‍ വില അമ്ബത് ശതമാനത്തിന് മേല്‍ ഉയര്‍ത്തിയതിന് തൊട്ടു പിന്നാലെയാണ് പുതിയ നിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
യുക്രെയ്‌നിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുകയും രാജ്യത്തെ സാമ്ബത്തികാവസ്ഥയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വെള്ളിയാഴ്ച മാത്രം പൊതു അവധി ആയിരുന്ന സ്‌കൂളുകള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും അവധി നല്‍കുമെന്ന് ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി ഖണ്ഡകാര്‍ അന്‍വാറുള്‍ ഇസ്ലാം പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തന സമയം എട്ട് മണിക്കൂര്‍ എന്നതിന് പകരം ഏഴ് മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു.