Wednesday, September 18, 2024

HomeWorldAsia-Oceaniaവിവാഹത്തിന് മുമ്പ് ജനിതക പരിശോധന കര്‍ക്കശമാക്കി അബുദാബി

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന കര്‍ക്കശമാക്കി അബുദാബി

spot_img
spot_img

അബുദാബി: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന നിര്‍ദേശം കര്‍ക്കശമാക്കി അബുദാബി. ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കാനാണ് ഈ പരിശോധന. അടുത്ത മാസം ഒന്നു മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം. അബുദാബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വിവാഹത്തിന് മുമ്പ് വേണം ഈ പരിശോധന നടത്താന്‍. വിവാഹ പൂര്‍വ പരിശോധനകളുടെ ഭാഗമാണിത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.
മാതാപിതാക്കളില്‍ നിന്നും കുട്ടികളിലേക്ക് പകര്‍ന്നേക്കാവുന്ന ജനിതക പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കാനാണ് ഈ പരിശോധന. രോഗമുള്ളവര്‍ക്ക് മരുന്നു നല്കുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments