പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ ഇതുവരെ 4,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്ബങ്ങളില്‍ ഏകദേശം 2000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി അഫ്ഗാനിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (ആൻഡ്‌എംഎ) അറിയിച്ചു.
ഇതുവരെ, ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 4,000 കവിഞ്ഞു. ഡാറ്റ അനുസരിച്ച്, 20 ഗ്രാമങ്ങളിലായി ഏകദേശം 1,980 മുതല്‍ 2,000 വരെ വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു,” ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുല്ല സെയ്ഖ് പറഞ്ഞു.
വിവിധ ഏജൻസികളില്‍ നിന്നുള്ള 35 റെസ്‌ക്യൂ ടീമുകളില്‍ നിന്നുള്ള ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയും മറ്റ് പല രാജ്യങ്ങളും അഫ്ഗാനിസ്ഥാന് സഹായം നല്‍കുന്നുണ്ട്. ഇറാന്റെ സാങ്കേതിക സംഘം ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്. “ഈ നിര്‍ണായക സമയത്ത് സഹായിക്കാൻ ഞങ്ങള്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുന്നു,” ദുരന്തനിവാരണ മന്ത്രാലയ വക്താവ് മുല്ല ജനൻ സായിക്ക് പറഞ്ഞു.