Wednesday, January 8, 2025

HomeWorldEuropeഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

spot_img
spot_img

ആലപ്പുഴ: ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി. പത്നി അനികോ ലെവായി, മകൾ റോസ ഒർബാൻ എന്നിവർക്കൊപ്പം ചെ ചൊവ്വാഴ്ച്ച രാവിലെ 11.15 ന് ആണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രാചാര പ്രകാരം നാഗരാജാവിന്റെയും സർപ്പയക്ഷിയുടേയും നടയിൽ വഴിപാടുകൾ സമർപ്പിച്ചു.

ക്ഷേത്രത്തിന് വലം വെച്ച് നിലവറയിലും ദർശനം നടത്തിയശേഷം വലിയമ്മ സാവിത്രി അന്തർജ്ജനത്തെ കണ്ട് അനുഗ്രഹം തേടി. കാവിലെ ഉപദേവാലയങ്ങളിലും തൊഴുത് ക്ഷേത്രം ഓഫീസിലെത്തിയ വിക്ടർ ഒർബാന് പ്രസാദവും ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പ്രധാനമന്ത്രി സമ്മാനിച്ച ഹംഗറിയുടെ ആദ്യ രാജാവായ സിസെന്‍റ് ഇസ്ത്വാന്‍റെ ചിത്രം ആലേഖനം ചെയ്ത വെള്ളിപ്പതക്കം ക്ഷേത്രത്തിനു വേണ്ടി എസ് നാഗദാസ് ഏറ്റുവാങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments