കൊച്ചി: കഴിഞ്ഞ മാസം സ്‌കോട്ലന്‍ഡില്‍ പുഴയില്‍ വീണു മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.
ചെറുകുന്നം കുഴിയില്‍പീടികയില്‍ (സജി വില്ല) സാജു കെ. ജോണിന്റെയും ചീനിക്കുഴി കണ്ടനാട് കുടുംബാംഗം ആന്‍സിയുടെയും (നഴ്‌സ്, ഓസ്‌ട്രേലിയ) ഏകമകള്‍ സാന്ദ്ര എലിസബത്ത് സാജു (22) ആണ് മരിച്ചത്.
എഡിന്‍ബറയില്‍ ഉന്നത പഠനം നടത്തുകയായിരുന്നു. ഹോസ്റ്റലിന് എതിര്‍വശത്തുള്ള പാര്‍ക്കിന് സമീപമുള്ള പുഴയില്‍ കാല്‍വഴുതി വീണാണ് അപകടം. 2024 ഡിസംബര്‍ 6 നായിരുന്നു അപകടം.