ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികള്‍ ലണ്ടനില്‍ അറസ്റ്റില്‍. അമ്ബതോളം വിദ്യാര്‍ഥികള്‍ക്കാണ് നോര്‍ത്ത് വെയില്‍സിലെ കെയര്‍ ഹോമുകളികളില്‍ ശമ്ബളമില്ലാതെ അടിമപ്പണി ചെയ്യേണ്ടി വന്നത്.
കെയര്‍ ഹോമുകളില്‍ ജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാത്യു ഐസക് (32), ജിനു ചെറിയാന്‍(30), എല്‍ദോസ് ചെറിയാന്‍(25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യകടത്ത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയെന്നാണ് സൂചന.
തൊഴില്‍ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഗാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ എബ്യൂസ് അതോറിറ്റിയാണ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അടിമപ്പണി ചെയ്തവരില്‍ മലയാളികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശമ്ബളമോ ഭക്ഷണമോ മതിയായ വിശ്രമമോ ഇല്ലാതെ ദിവസം മുഴുവന്‍ ജോലി ചെയ്യുകയായിരുന്നു വിദ്യാര്‍ഥികള്‍. ക്രൂരമായ തൊഴില്‍ ചൂഷണമാണ് ഇവിടെ അരങ്ങേറിയത് എന്നാണ് റിപ്പോര്‍ട്ട്.
മാത്യു ഐസക്കും ജിനു ചെറിയാനും അലക്‌സ കെയര്‍ എന്ന റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് വിദ്യാര്‍ഥികളെ യുകെയില്‍ എത്തിച്ചിരുന്നത്. മേയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്