മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി തന്റെപങ്കാളിയായ ഹെയ്ഡനുമായുള്ള വിവാഹിതനാവുന്നു. പ്രധാനമന്ത്രിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്. വാലന്റെന്‍സ് ഡേ ആഘോഷത്തിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്്. 2019 ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ കാന്‍ബറിയില്‍ പ്രധാനമന്തരിക്കൊപ്പം താമസിക്കുന്ന ഹെയ്ഡണ്‍ ന്യൂ സൗത്ത് വെയില്‍സ് പബ്ലിക് സര്‍വീസ് അസോസിയേഷന്റെ വനിതാ ഓഫീസറായി ജോലി ചെയ്യുകയാണ്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍, ആഭ്യന്തരമന്ത്രി ക്ലെയര്‍ ഒ. നീല്‍, ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ അറിയിച്ചു. ന്യൂ സൗത്ത് വെയില്‍സിന്റെ മുന്‍ ഡപ്യൂട്ടി പ്രീമിയര്‍ ആയിരുന്ന കാര്‍മല്‍ ടെബ്ബട്ടിനായിരുന്നു ആല്‍ബനീസിന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ 23 വയസുള്ള ഒരു പുത്രനുമുണ്ട്