Monday, February 3, 2025

HomeWorldEuropeഅയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടം; രണ്ട് മരണം

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടം; രണ്ട് മരണം

spot_img
spot_img

ഡബ്ലിന്‍ : സതേണ്‍ അയര്‍ലന്‍ഡില്‍ കാര്‍ മരത്തിലിടിച്ച് അപകടം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു, മറ്റ് രണ്ട് പേര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍. വെള്ളിയാഴ്ച കൗണ്ടി കാര്‍ലോയിലാണ് നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടം ഉണ്ടായത്.

അപകടത്തില്‍ ചെറെകുരി സുരേഷ് ചൗധരി (20), ചിത്തൂരി ഭാര്‍ഗവ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ട് പേരും സംഭവസ്ഥലത്ത് വച്ചു മരിച്ചു. പരുക്കേറ്റ മറ്റ് രണ്ട് പേരെയും കില്‍കെന്നിയിലെ സെന്റ് ലൂക്ക്‌സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട നാല് പേരും കാര്‍ലോയിലെ സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്.

വിദ്യാര്‍ഥികളുടെ മരണത്തില്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എംബസി ബന്ധപ്പെടുകയും ചികിത്സയില്‍ കഴിയുന്ന മറ്റ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുകയും ചെയ്ത് വരികയാണെന്ന് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments