Saturday, May 10, 2025

HomeWorldEuropeകാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ചു

കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ചു

spot_img
spot_img

കില്‍ക്കെനി: അയര്‍ലന്‍ഡിലെ കില്‍ക്കെനിയില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേല്‍ വീട്ടില്‍ കെ.ഐ. ശ്രീധരന്റെ മകന്‍ അനീഷ് ശ്രീധരന്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്നു കില്‍ക്കെനിയിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.

നാട്ടില്‍ പോകുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന റസ്റ്ററന്റില്‍ പോകാനായി കാര്‍ ഓടിച്ച് രാവിലെ 8.30 ഓടെ കില്‍ക്കെനി ടൗണില്‍ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലില്‍ ഇടിച്ചു നിന്നു. പാരാമെഡിക്‌സ് സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കാര്‍ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുന്‍പാണ് അനീഷ് അയര്‍ലന്‍ഡില്‍ എത്തുന്നത്. കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ജ്യോതിയാണ് ഭാര്യ. 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ് വിക് എന്നിവരാണ് മക്കള്‍. ശാന്ത ശ്രീധരനാണ് അനീഷിന്റെ മാതാവ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments