വെയ്‌ല്‍സ്: കുട്ടികളെ തല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തി യു.കെയിലെ വെയ്‌ല്‍സ്. ഏതെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടെത്തിയാല്‍ സാമൂഹ്യ സംഘടനകളെയോ പൊലീസിനെയോ വിവരമറിയിക്കാമെന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇംഗ്ലണ്ടിലും സമാന നിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് വെല്‍ഷ് ഭരണകൂടവും ശിശു സംരക്ഷണ സംഘടനകളും ആവശ്യപ്പെട്ടു. വെയ്‌ല്‍സിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്.
Photo courtesy: https://www.dailymail.co.uk