അങ്കമാലി : യുകെ മലയാളിയായ ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു. ലണ്ടന്‍ ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് ഇന്ന് രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്.
ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.
ഇരുപത് വര്‍ഷം മുന്‍പാണ് സുരഭിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഈസ്റ്റ് സസക്‌സ് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഷാജു പി. ജോണ്‍, ജോഷി പി. ജോണ്‍, ഷിബു പി. ജോണ്‍, ബിജു പി. ജോണ്‍ (ഇരുവരും സ്റ്റോക്ക് ഓണ്‍ ട്രെന്റ്, യുകെ) എന്നിവരാണ് സഹോദരങ്ങള്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയില്‍ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.