Friday, April 18, 2025

HomeWorldEuropeനോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ ഓശാനത്തിരുനാള്‍ ആഘോഷിച്ചു

നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്‍ ഓശാനത്തിരുനാള്‍ ആഘോഷിച്ചു

spot_img
spot_img

നോട്ടിംഗ്ഹാം: യുകെയിലെ നോട്ടിംഗ്ഹാം സെന്റ് ജോണ്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ ഓശാനത്തിരുനാള്‍  ഭക്തിപൂര്‍വം കൊണ്ടാടി. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഓശാനത്തിരുനാളില്‍ വിശ്വാസപൂര്‍വം ഭക്തസമൂഹം പങ്കെടുത്തു.

ഫാ. ജോബി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. നോട്ടിംഗ്ഹാമിലും സമീപ സ്ഥലങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സീറോമലബാര്‍ സഭാംഗങ്ങള്‍  വിശ്വാസത്തോടെ തിരുനാള്‍ കര്‍മങ്ങളില്‍ പങ്കുചേരുകയും ആശിര്‍വദിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങി പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹവും നേടി. തിരുനാളിന്റെ ഭാഗമായുള്ള ക്രമീകരണങ്ങള്‍ക്ക് സാജു, സോയി ജെയിന്‍,  രാജു ജോര്‍ജ്, ബിനോയ്, ജോബി തുടങ്ങിയ കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കി. തിരുനാളിനു പകിട്ടേകാനായി ഗായകസംഘത്തിന്‍രെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ മികവേകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments