ലണ്ടന്‍: അറുപതു വര്‍ഷത്തിനിടെ ആദ്യമായി എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. നയപ്രഖ്യാപന പ്രസംഗം രാജ്ഞിക്ക് പകരം മകന് ചാള്‍സ് രാജകുമാരന് വായിച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജ്ഞി വിട്ടുനിന്നതെന്ന് ബെക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
കോവിഡില്‍ തകര്‍ന്ന സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതടക്കം 38 ബില്ലുകളാണ് ബോറിസ് ജോണ്സണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കുറക്കുന്നതും ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും മുന്‍തൂക്കം നല്കുന്ന പദ്ധതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.