Wednesday, March 12, 2025

HomeWorldEurope95 കാരന് പ്രണയ വിവാഹം ! വധു 84 കാരി: ത്രസിപ്പിക്കുന്ന പ്രണയകഥ ഇങ്ങനെ

95 കാരന് പ്രണയ വിവാഹം ! വധു 84 കാരി: ത്രസിപ്പിക്കുന്ന പ്രണയകഥ ഇങ്ങനെ

spot_img
spot_img

ലണ്ടന്‍: ജൂലിയന്‍ മൊയ്ല്‍ എന്ന 72 കാരൻ , വലേരി വില്യംസിനെ ആദ്യമായി കണ്ടുമുട്ടിയത് 23 വര്‍ഷം മുമ്ബ് യുകെ കാര്‍ഡിഫിലുള്ള ഒരു പള്ളിയില്‍ വെച്ചാണ് . ഇന്ന് ജൂലിയന് പ്രായം 95, വലേരിക്ക് 84. ജീവിതയാത്രയില്‍ ദമ്ബതികളായി മാറുമെന്ന് അന്നവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല.

ഇക്കാലമത്രയും അവർ പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂലിയന്‍ മൊയ്ല്‍ വലേരി വില്യംസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് . മെയ് 19 ന് വിവാഹവും കഴിഞ്ഞു . അതും അവര്‍ ആദ്യം കണ്ടുമുട്ടിയ അതേ പള്ളിയില്‍ വച്ച്. ജൂലിയന്റെ ആദ്യ വിവാഹമാണിത് . കാല്‍വരി ബാപ്റ്റിസ്റ്റ് ചര്‍ചില്‍ 40 ഓളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു. വെയില്‍സ് ഓണ്‍ലൈനാണ് വിവാഹവാര്‍ത്ത റിപോര്‍ട് ചെയ്തത്.

‘അവള്‍ വളരെ ദയയുള്ളവളും സഹായിയുമാണ് ‘ ജൂലിയന്‍ പറഞ്ഞു. ‘എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല!’ വലേരി അത്ഭുതപ്പെട്ടു. ‘ഒരുമിച്ചിരിക്കാന്‍’ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് നവദമ്ബതികള്‍ പറഞ്ഞു.

ജൂലിയന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കുള്ള ഒരു യാത്രയ്ക്കൊപ്പം ഈ വര്‍ഷാവസാനം തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജൂലിയന്‍ 1954-ല്‍ ഓസ്ട്രേലിയയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയതാണ്. 1970-നും 1982-നും ഇടയില്‍ വെല്‍ഷ് നാഷണല്‍ ഓപറയിലെ സോളോയിസ്റ്റായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments