ആംസ്റ്റര്‍ഡാം: ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി നെതര്‍ലാന്‍ഡ്സ്. പൊതുജനങ്ങളുടെ എതിര്‍പ്പ് തള്ളിക്കളയുകയും ആഴ്ചകള്‍ക്കുള്ളില്‍ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെര്‍ ബീക്ക് (29) പ്രഖ്യാപിച്ചു. വിഷാദരോഗവും ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറും ഉള്ള വ്യക്തിയാണ് സോറയ ടെര്‍ ബീക്ക്. ദയാവധം തടയണമെന്നും ഇത്തരം നീക്കത്തില്‍ നിന്ന് യുവതി പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധങ്ങളെ സോറയ ടെര്‍ ബീക്ക് ‘അപമാനകരം’ എന്നാണ് വിശേഷിപ്പിച്ചത്.
” മാനസിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍, നിങ്ങള്‍ക്ക് ശരിയായി ചിന്തിക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ കരുതുന്നു, അത് അപമാനകരമാണ്.നെതര്‍ലന്‍ഡ്സില്‍ 20 വര്‍ഷത്തിലേറെയായി ഈ നിയമം നിലവിലുണ്ട്” സോറയ ടെര്‍ ബീക്ക് ഗാര്‍ഡിയനോട് പറഞ്ഞു. 2002 മുതല്‍ നെതര്‍ലാന്‍ഡ്സില്‍ ദയാവധം നിയമവിധേയമാണ്, ‘മെച്ചപ്പെടാനുള്ള സാധ്യതയില്ലാത്ത അസഹനീയമായ കഷ്ടപ്പാടുകള്‍’ അനുഭവിക്കുന്നവര്‍ക്ക് നിയമം ദയാവധത്തിന് അനുമതി നല്‍കുന്നു.
സൈക്യാട്രിസ്റ്റ് ‘ഇനി തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്നും ‘ഇത് ഒരിക്കലും മെച്ചപ്പെടാന്‍ പോകുന്നില്ല’ എന്നും പറഞ്ഞതിന് ശേഷമാണ് ടെര്‍ ബീക്ക് മരിക്കാന്‍ തീരുമാനിച്ചതെന്ന് ദി ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.കാമുകന്റ സമീപത്ത് വച്ച് തന്റ വീട്ടിലെ സോഫയില്‍ ദയാവധം നടത്തണമെന്ന് സോറയ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ”വിഷാദവും ഉത്കണ്ഠയും കാരണം സ്വയം ഉപദ്രവിക്കുന്നതിന് വര്‍ഷങ്ങളോളം ചികിത്സ തേടി. ആത്മഹത്യ പ്രേരണയും വര്‍ഷങ്ങളായി അനുഭവപ്പെടുന്നു. നാളിതുവരെ ഒരു ചികിത്സയും മരുന്നുകളും ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി പോലും തന്റ!!*!െ കഷ്ടത കുറയ്ക്കാന്‍ സഹായിച്ചിട്ടില്ല” സോറയ വ്യക്തമാക്കി.
വൈദ്യസഹായത്തോടെ ദയാവധം നടത്തുന്നതിന് അനുമതി നല്‍കുന്ന നിയമം ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്സ്.