Tuesday, June 3, 2025

HomeWorldEuropeയുകെയില്‍ കുടിയേറ്റം കിട്ടാക്കനിയാകും, വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രം തുടരാന്‍ അനുമതി, പിആറിന് അപേക്ഷിക്കാന്‍ 10...

യുകെയില്‍ കുടിയേറ്റം കിട്ടാക്കനിയാകും, വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രം തുടരാന്‍ അനുമതി, പിആറിന് അപേക്ഷിക്കാന്‍ 10 വര്‍ഷം വേണം

spot_img
spot_img

ലണ്ടന്‍ : വിദേശികള്‍ക്ക് ഇനി ബ്രിട്ടണില്‍ എത്താന്‍ കടുത്ത നിയന്ത്രണങ്ങള്‍. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ഒന്നരവര്‍ഷം മാത്രം തുടരാനേ അനുമതിയുള്ളൂ.

അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) പത്തുവര്‍ഷമാക്കി. ഇതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ കുടിയേറ്റത്തില്‍ പത്തു മുതല്‍ 20 ശതമാനം വരെ കുറവുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു പോയിന്റ് നിബന്ധനകള്‍ ഉള്‍പ്പെടുത്തി ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു നല്‍കും. ഇവ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്ക് എന്നതു നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും തീരുമാനിക്കുക.

നേരത്തേ പുറത്തിറക്കിയ ഹരിത പത്രത്തിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് കൂടുതല്‍ നിര്‍ദേശങ്ങളുമായുള്ള ധവളപത്രം പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാര്‍ഥി വീസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും പത്രികയിലുണ്ട്. പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് ഇനി 18 മാസമാക്കി കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments