Thursday, May 29, 2025

HomeWorldEuropeബ്രിട്ടണിലെ ക്നാനായ വിശ്വാസികൾക്ക് ആഹ്ളാദ നിമിഷം: ലിതർലന്റിലെ വിശുദ്ധ എലിസബത്ത് ദേവാലയം ഇനി ക്നാനായ സഭയ്ക്ക്...

ബ്രിട്ടണിലെ ക്നാനായ വിശ്വാസികൾക്ക് ആഹ്ളാദ നിമിഷം: ലിതർലന്റിലെ വിശുദ്ധ എലിസബത്ത് ദേവാലയം ഇനി ക്നാനായ സഭയ്ക്ക് സ്വന്തം

spot_img
spot_img

ലിവർപൂൾ:  ബ്രിട്ടണിലെ ക്നാനായ വിശ്വാസികൾക്ക് ആഹ്ളാദ നിമിഷം സമ്മാനിച്ചു കൊണ്ട് ലിതർലന്റിലെ വിശുദ്ധ എലിസബത്ത് ദേവാലയം ഇനി ക്നാനായ സഭയ്ക്ക്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്രിട്ടണിൽ ക്നാനായ സഭയ്ക്ക് ഒരു ദേവാലയം എന്നത് സാക്ഷാത്കരിക്കപ്പെടുന്നത്.  

യു കെ യിലെ ക്നാനായ കത്തോലിക്കർക്ക് ലിവർപൂൾ ലത്തീൻ രൂപതയിൽ നിന്നും സൗജന്യമായി അൻപത് വർഷത്തേക്ക് ഒരു ദേവാലയം   ലഭിച്ചിരിക്കുന്നു. 450  ഇരിപ്പിടങ്ങളോട് കൂടിയ ലിതർലന്റിലെ വിശുദ്ധ എലിസബത്ത് ദേവാലയവും 300  പേർക്ക് ഇരിക്കാവുന്ന പാരീഷ് ഹാളും മതബോധനത്തിനുള്ള സൗകര്യങ്ങളും ആണ് ഇവിടെ ഉളളത്

 ലിവർ പൂൾ അതിരൂപത മെത്രാപ്പോലീത്ത  മാൽക്കം പിതാവാണ് തൻ്റെ  ദേവാലയവും അനുബന്ധ പ്രോപ്പർട്ടികളും ക്‌നാനായക്കാർക്ക് വിട്ട് നല്കാ ൻ തീരുമാനിച്ചത്. അജപാലനപരമായി യു കെ യിലെ ക്‌നാനായ കത്തോലിക്കർ വിശ്വാസം സന്മാർഗം എന്നീ കാര്യങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലായതിനാൽ മാർ സ്രാമ്പിക്കൽ പിതാവ് ഈ ദേവാലയം ലഭിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു

 ഈ പരിശ്രമത്തിൻ്റെ തുടക്കം മുതൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്,  സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും മാർ  അപ്രേം പിതാവും എന്നിവരുമുണ്ടായിരുന്നു.

 ലിവർ പൂൾ അതിരൂപതയിലെ പെർമനൻ്റ് ഡീക്കൻ  അനിൽ ലൂക്കോസ്, വിശുദ്ധ പത്താം പീയൂസ് മിഷനിലെ കൈക്കാരന്മാർ എന്നിവരുടെ അകമഴിഞ്ഞ സഹായങ്ങൾ തുടക്കം മുതൽ വലിയ മുതൽക്കൂട്ടായിരുന്നു. മിഷൻ അംഗങ്ങളുടെ നിരന്തരമായ പ്രാർത്ഥനയും സ്നേഹവും വിലമതിക്കാനാകാത്തതെന്ന് ഫാ. സുനിൽ പടിഞ്ഞാറേക്കര പറഞ്ഞു.

ക്നാനായ മിഷനുകളുടെ പൊതുവായ വളർച്ചയിൽബ്രിട്ടണിൽ  ലഭിച്ച ആദ്യ ദേവാലയം, ദൈവസ്നേഹത്തിൻ്റെയും കരുണയുടെയും ഉദാത്തമായ മാതൃകയും അടയാളവും എന്ന നിലയിൽ സ്വന്തമായ ദേവാലയത്തിൽ വിശുദ്ധ ബലിയോട് ചേർന്ന് ജീവിക്കാൻ ദൈവത്തിന്റെ സ്വന്തം ജനമെന്ന നിലയിൽ ഓരോ ക്‌നാനായ കത്തോലിക്കാനും അവകാശവും ഉത്തരവാദിത്തവുമുണ്ടെന്നും  എന്നും ആവശ്യമായ അറ്റകുറ്റപണികൾ പൂർത്തീകരിച്ച ദേവാലയത്തിൻ്റെ പുനർപ്രതിഷ്യും വെഞ്ചിരിപ്പും രണ്ട് മാസത്തിനുള്ളിൽ  നടക്കുമെന്നും ഫാ   സുനിൽ പടിഞ്ഞാറേക്കര പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments