Friday, October 18, 2024

HomeWorldEuropeലണ്ടനില്‍ ഇന്ത്യന്‍ പെണ്‍കുട്ടി ബ്രസീല്‍ പൗരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ലണ്ടനില്‍ ഇന്ത്യന്‍ പെണ്‍കുട്ടി ബ്രസീല്‍ പൗരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

spot_img
spot_img

ലണ്ടന്‍: പഠനത്തിനായി ലണ്ടനില്‍ പോയ ഹൈദരാബാദ് സ്വദേശിനി ആക്രമണത്തില്‍ മരിച്ചു. കോന്തം തേജസ്വിനി എന്ന 27കാരിയാണ് മരിച്ചത്. ബ്രസീല്‍ പൗരന്റെ ആക്രമണത്തിലാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചു തന്നെ തേജസ്വിനി മരിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കും സാരമായി പരുക്കേറ്റു.

തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു വിജയ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് തേജസ്വിനി സുഹൃത്തുക്കള്‍ക്കൊപ്പം താമസം മാറിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്.

സംഭവവുമായി ബന്ധപ്പട്ടെ 24 ഉം 23 ഉം വയസ്സുള്ള സ്ത്രീയും പുരുഷനും പിടിയിലായി. സ്ത്രീയെ ചോദ്യം ചെയ്തു വിട്ടയച്ചു. യുവാവ് കസ്റ്റഡിയില്‍ തുടരുകയാണ്. സംഭവത്തില്‍ 23 വയസ്സുള്ള മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments