ഇപ്സ്വിച്ച്: യുകെ മലയാളി ടോമി ചാക്കോ (52) ബെംഗളൂരില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തേള്‍പ്പാറ മണമേലില്‍ കുടുംബാംഗമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബെംഗളൂരില്‍ എത്തിയപ്പോള്‍ ജോലി സ്ഥലത്ത് വച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ദീപാ ടോമിയാണ് ഭാര്യ. മക്കള്‍: മിഷ മരിയ ടോമി, ഇസലിസ് ടോമി, ഐറിന് റോസ് ടോമി.
യുകെയിലെ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ടോമിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഇപ്സ്വിച്ച് മലയാളി അസോസിയേഷന് അംഗങ്ങള്‍ പ്രസിഡന്റ് ബാബു മത്തായിയുടെ നേതൃത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഏവരുടെയും പ്രിയങ്കരനുമായ ടോമിയുടെ വിയോഗം ഇപ്സ്വിച്ച് മലയാളികള്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംസ്കാരം പിന്നീട്.