Saturday, September 7, 2024

HomeWorldEuropeഅയർലൻഡിൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളായ അച്ഛനും മകനും മിന്നും വിജയം

അയർലൻഡിൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളായ അച്ഛനും മകനും മിന്നും വിജയം

spot_img
spot_img

ഡബ്ലിൻ: അയർലൻഡിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളികളായ അച്ഛനും മകനും മിന്നും വിജയം. താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനെയും വൻ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തിരഞ്ഞെടുത്തത്.

ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല സർക്കാർ ആശുപത്രി ഡോക്ടറും, ഗായകനുമായയ മകൻ ബ്രിട്ടോയുടെ വിജയവും ജനങ്ങൾ നൽകിയ വലിയ അംഗീകാരമാണ്. ഭരണകക്ഷിയായ ഫൈൻഗെൽ പാർട്ടിയുടെ സ്ഥാനാർഥികളായാണ് ജനവിധി തേടിയത്.

താല സൗത്തിൽ നിന്നും ആകെ തിരഞ്ഞെടുക്കപെടുന്ന അഞ്ച് കൗൺസിലർമാരിൽ രണ്ടാമനായി ബേബി പെരേപാടൻ വിജയകൊടി നാട്ടിയപ്പോൾ, താല സെൻട്രലിൽ നിന്നും ആകെ തിരഞ്ഞെടുക്കപെടുന്ന ആറ് പേരിൽ മൂന്നാമൻ ആയാണ് മകൻ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയിച്ചത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments