കേംബ്രിജ് : മലയാളി നഴ്‌സ് യുകെയില്‍ അന്തരിച്ചു. യുകെ കേംബ്രിജിലെ കാംബോണില്‍ കുടുംബമായി താമസിച്ചിരുന്ന നിഷ ഏബ്രഹാം (44) ആണ് അന്തരിച്ചത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. പൂനെയിലെ മലയാളി കുടുംബാംഗമായ നിഷ പതിനഞ്ച് വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ഭര്‍ത്താവ് ഫിലിപ്പ് ഏബ്രഹാം.
2021 ല്‍ കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസം മുന്‍പ് വീണ്ടും കാന്‍സര്‍ രോഗബാധിതയാവുകയായിരുന്നു. ഇതേതുടര്‍ന്ന് നാട്ടില്‍ നിന്നും മാതാപിതാക്കള്‍ എത്തിയിരുന്നു.
കലിഫോര്‍ണിയയില്‍ താമസമാക്കിയ നിഷയുടെ സഹോദരിയും കുടുംബവും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിഷയുടെ സഹോദരനും കുടുംബവും ദുബായില്‍ നിന്നും രോഗമറിഞ്ഞ് കേംബ്രിജില്‍ തന്നെ ജോലിക്കായി എത്തി അടുത്ത് തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിഷയുടെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.