Tuesday, June 25, 2024

HomeWorldEuropeഅയര്‍ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് അന്തരിച്ചു

spot_img
spot_img

കോര്‍ക്ക്: കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡ് മലയാളി അന്തരിച്ചു. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കില്‍ കുടുംബമായി താമസിച്ചിരുന്ന ഷൈന്‍ യോഹന്നാന്‍ പണിക്കര്‍ (46) ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടില്‍ യോഹന്നാന്‍ പണിക്കരുടെയും (മാമച്ചന്‍) അന്നാമ്മയുടെയും മകനാണ് .

ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂര്‍ പിടികയില്‍ വീട്ടില്‍ ജിന്‍സി ഷൈന്‍ പണിക്കരാണ് ഭാര്യ. ജോഹാന്‍ ഷൈന്‍ പണിക്കര്‍ (16), ജെഫി ഷൈന്‍ പണിക്കര്‍ (13), ജെയ്ഡന്‍ ഷൈന്‍ പണിക്കര്‍ (7) എന്നിവര്‍ മക്കളും.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ഷൈന്‍, ഇന്ന് രാവിലെ മേരിമോണ്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് മരിച്ചത്. മധുരെ അള്‍ട്രാ കോളജില്‍ നിന്നും ബിഎസ്സി നഴ്‌സിങ് പാസായ ഷൈന്‍ മോണ്‍ഡിനോട്ടി കെയര്‍ ചോയിസില്‍ ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ ഷൈജു, സഹോദരി ഷീന എന്നിവര്‍ രോഗാവസ്ഥ അറിഞ്ഞ് കോര്‍ക്കില്‍ എത്തിയിരുന്നു. കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗവും മുന്‍ ട്രസ്റ്റിയുമാണ്. സംസ്‌കാരം കോര്‍ക്കില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments