Saturday, September 7, 2024

HomeWorldEuropeറിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ കാരിക്കേച്ചര്‍ മാറ്റി, മലയാളിയുടെ ഇടപെടല്‍

റിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ കാരിക്കേച്ചര്‍ മാറ്റി, മലയാളിയുടെ ഇടപെടല്‍

spot_img
spot_img

ലണ്ടന്‍ : ലണ്ടനിലെ ഒരു റിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കാരിക്കേച്ചര്‍ മലയാളിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. സുഹൃത്തുക്കള്‍ക്കൊപ്പം വാരാന്ത്യം ആഘോഷിക്കാന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമപുരം സ്വദേശി വിന്‍സന്റ് ജോസഫ് അറിഞ്ഞോ അറിയാതെയോ ആരോചെയ്ത ഈ തെറ്റ് തിരുത്തിച്ചത്. ഫലംകണ്ട തന്റെ ഇടപെടലിനെക്കുറിച്ച് കാരിക്കേച്ചര്‍ സഹിതം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പുമിട്ടു.

”വിദേശത്ത്, അതും ഇംഗ്ലണ്ടില്‍ ഗാന്ധിജിയുടെ ഒരു ചിത്രം കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിരുന്ന ആ ഗാന്ധിചിത്രം കണ്ടപ്പോള്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഒട്ടും സന്തോഷം ഉണ്ടായില്ല. മാത്രമല്ല, ഞങ്ങള്‍ അസ്വസ്ഥരാകുകയും ചെയ്തു. കാരണം അത് സ്ഥാപിച്ചിരുന്നത് ഒരു ശുചിമുറിയിലായിരുന്നു.” വികാരപരമായാണ് ഗാന്ധിജിയോട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാണിച്ച അവഹേളനം വിന്‍സന്റ് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്.

ഗാന്ധിജി ആരെന്നും ഇന്ത്യക്കാരുടെ മനസില്‍ രാഷ്ട്രപിതാവായ ഗാന്ധിജിക്കുള്ള സ്ഥാനം എന്തെന്നും വിന്‍സന്റും കൂട്ടുകാരും റിസോര്‍ട്ട് നടത്തിപ്പുകാരെ പറഞ്ഞു മനസിലാക്കിയപ്പോള്‍ അവര്‍ അത് മാറ്റി സ്ഥാപിക്കാന്‍ തയാറായി. ചിത്രം തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വയ്ക്കാന്‍ മറ്റൊരു ഇടവും കിട്ടിയില്ല എന്ന വിചിത്ര ന്യായമായിരുന്നു റിസോര്‍ട്ട് നടത്തിപ്പുകാര്‍ ദേശസ്‌നേഹികളായ ഈ ഇന്ത്യന്‍ യുവാക്കള്‍ക്കു മുന്നില്‍ നിരത്തിയത്. എന്തായാലും സഫോക്‌സിലെ ഈ റിസോര്‍ട്ടില്‍ ഇനി പ്രമുഖസ്ഥാനത്തു തന്നെ ഗാന്ധിജിയുടെ ചിത്രം ഇടംപിടിക്കും, വിന്‍സന്റിന്റെ ഇടപെടല്‍ മൂലം.

ഈസ്റ്റ്‌ലണ്ടനിലെ ഡെഗ്‌നാമില്‍ താമസിക്കുന്ന വിന്‍സന്റ് ജോസഫ് രാമപുരത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. ഒഐസിസി-യുകെയുടെ സജീവ പ്രവര്‍ത്തകനുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments