Sunday, June 15, 2025

HomeWorldEuropeഅമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: യുഎസ് പൗരൻ ഗ്രീസിൽ അറസ്റ്റിൽ

അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം: യുഎസ് പൗരൻ ഗ്രീസിൽ അറസ്റ്റിൽ

spot_img
spot_img

റോം : റോമിലെ വില്ല പാംഫിലി പാർക്കിൽ സ്ത്രീയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന യുഎസ് പൗരനെ ഗ്രീസിൽ അറസ്റ്റുചെയ്തു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിന്റെ തലേദിവസം രാത്രിയിൽ കൈക്കുഞ്ഞുമായി ഒരാൾ പാർക്കിൽ നടക്കുന്നത് കണ്ടതായി ചിലർ പൊലീസിനെ അറിയിച്ചിരുന്നു.

പാർക്കിലെ ജീവനക്കാരനിൽനിന്നും, സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേണത്തിലാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.മൊബൈൽ ഫോൺ സിഗ്നലുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേക്ഷണത്തിനൊടുവിലാണ് 46 വയസുള്ള യുഎസ് പൗരനെ ഗ്രീക്ക് ദ്വീപായ സ്കിയാത്തോസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.കഴിഞ്ഞ ശനിയാഴ്ചയാണ് റോമിലെ വില്ല പാംഫിലി പാർക്കിൽ അഞ്ചുമസം പ്രായമുള്ള പെൺകുഞ്ഞിനെയും 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ കണ്ടെത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments