ലണ്ടന്‍: ബോറിസ് ജോണ്‍സണിന് പകരം ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുന്‍ ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് .
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക് പ്രചാരണ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും ഈ നിമിഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ഋഷി സുനക് വ്യക്തമാക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വവും അദ്ദേഹം ലക്ഷ്യമിടുന്നു. “കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും നിങ്ങളുടെ പ്രധാനമന്ത്രിയുടെയും അടുത്ത നേതാവാകാന്‍ ഞാന്‍ തീരുമാനിച്ചു, കാരണം ശരിയായ തീരുമാനം എടുക്കാനുള്ള സമയമാണിത്,” ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രചാരണ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിശ്വാസം വീണ്ടെടുക്കുകയും സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.