ഡബ്ലിന്: അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ മലയാളി നഴ്‌സ് അന്തരിച്ചു. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലിലെ നഴ്സായ ബിനുമോള്‍ പോളശ്ശേരിയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാറ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയ് ജോസാണ് ഭര്‍ത്താവ്. എഡ്വിന്‍, ഈതന്‍, ഇവാ എന്നിവരാണ് മക്കള്‍. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്‍ (റിട്ടയേര്‍ഡ് പ്രഫസര്‍), മേരി എന്നിവരാണ് ബിനുമോളിന്റെ മാതാപിതാക്കള്‍. അയര്‍ലന്‍ഡിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍ ഒന്നാണ് ബിനുമോളുടേത്. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.